പ്രേക്ഷകരുടെ സര്‍ഗ്ഗാസ്വാദനശേഷിക്ക് നേരെയുള്ള വെല്ലുവിളി പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മല്‍സര വിഭാഗത്തിലെ ചിത്രങ്ങള്‍ പലതും നിലവാരമില്ലാത്തതാണ് എന്നത് ചലച്ചിത്ര ആസ്വാദകരെ ഖിന്നരാക്കുകയാണ്. കേരളത്തിലെ ചലച്ചിത്ര പ്രേക്ഷകരുടെ സര്‍്ഗഗാസ്വാദന ശേഷിക്ക് നേര നടത്തിയ വെല്ലുവിളിയാണ് ഇക്കുറി ചലച്ചിത്രമേള. മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച എ. ഡേയ് ഇന്‍ ഓറഞ്ച്, വൈന്‍ എന്നീ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ മേള സംഘാടകരെ കൈയേറ്റം ചെയ്യാതെ പോകുന്നത് ചലച്ചിത്രങ്ങല്‍ സെലക്ട് ചെയ്തവരോളം സാംസ്‌കാരികമായി പ്രേക്ഷകര്‍ അധപതിച്ചിട്ടില്ല എന്നത്‌കൊണ്ട്് മാത്രമാണ്. ഹീലിയോ പോലീസ്, ജാപ്പനീസ് വൈഫ്, ടി.ഡി ദാസന്‍ തുടങ്ങിയ ചില ചിത്രങ്ങളാണ് ആശ്വാസമായി വേറിട്ട് നില്‍ക്കുന്നത്. മേളയില്‍ ചെറുപ്പക്കാരായ ഡലിഗേറ്റുകള്‍ വര്‍ദ്ധിച്ചത് മേളയിലെ ആസ്വാദകരുടെ നിലവാരം കുറഞ്ഞുപോകുന്നതായി ചിലര്‍ പറയുന്നുണ്ട്. ഇത് വസ്തുതാപരമല്ല. സെലക്ഷന്‍ കമ്മിറ്റിയുടെ നിലവാരമാണ് ഇടിഞ്ഞിട്ടുള്ളത്. ചിത്രസൂത്രവുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോള്‍ ആരോ പറഞ്ഞത് കേട്ടതാണ് തിരുവനന്തപുരത്തെ ആസ്ഥാന സ്തുതിപാഠക സംഘത്തെയാണ് ചലച്ചിത്രങ്ങള്‍ തെരെഞ്ഞെടുക്കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയതെന്ന്. ഏതായാലും കേരളത്തിലെ ഒരു നേതാവ് ഉപയോഗിച്ച ശുംഭന്‍മാര്‍ എന്ന പദപ്രയോഗം ചിത്രങ്ങള്‍ തെരെഞ്ഞെടുത്തവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ യോജിക്കും പിന്‍കുറിപ്പ്: ആര്‍ജ്ജവമില്ലാത്ത എഡിറ്റോറിയല്‍ ബോര്‍ഡാണെങ്കില്‍ ഇത് ചവറ്റുകൊട്ടയില്‍ തള്ളും എന്ന ബോധത്തോടെ തന്നെയാണ് എഴുതുന്നത്. എഡിറ്റോറിയല്‍ ബോര്‍ഡിന് സഹിഷ്ണുതയും നട്ടെല്ലുമുണ്ടോ എന്നറിയാമല്ലോ!
3 comments:
പ്രേക്ഷകരുടെ സര്‍ഗ്ഗാസ്വാദനശേഷിക്ക് നേരെയുള്ള വെല്ലുവിളി
പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മല്‍സര വിഭാഗത്തിലെ ചിത്രങ്ങള്‍ പലതും നിലവാരമില്ലാത്തതാണ് എന്നത് ചലച്ചിത്ര ആസ്വാദകരെ ഖിന്നരാക്കുകയാണ്. കേരളത്തിലെ ചലച്ചിത്ര പ്രേക്ഷകരുടെ സര്‍്ഗഗാസ്വാദന ശേഷിക്ക് നേര നടത്തിയ വെല്ലുവിളിയാണ് ഇക്കുറി ചലച്ചിത്രമേള. മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച എ. ഡേയ് ഇന്‍ ഓറഞ്ച്, വൈന്‍ എന്നീ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ മേള സംഘാടകരെ കൈയേറ്റം ചെയ്യാതെ പോകുന്നത് ചലച്ചിത്രങ്ങല്‍ സെലക്ട് ചെയ്തവരോളം സാംസ്‌കാരികമായി പ്രേക്ഷകര്‍ അധപതിച്ചിട്ടില്ല എന്നത്‌കൊണ്ട്് മാത്രമാണ്. ഹീലിയോ പോലീസ്, ജാപ്പനീസ് വൈഫ്, ടി.ഡി ദാസന്‍ തുടങ്ങിയ ചില ചിത്രങ്ങളാണ് ആശ്വാസമായി വേറിട്ട് നില്‍ക്കുന്നത്. മേളയില്‍ ചെറുപ്പക്കാരായ ഡലിഗേറ്റുകള്‍ വര്‍ദ്ധിച്ചത് മേളയിലെ ആസ്വാദകരുടെ നിലവാരം കുറഞ്ഞുപോകുന്നതായി ചിലര്‍ പറയുന്നുണ്ട്. ഇത് വസ്തുതാപരമല്ല. സെലക്ഷന്‍ കമ്മിറ്റിയുടെ നിലവാരമാണ് ഇടിഞ്ഞിട്ടുള്ളത്. ചിത്രസൂത്രവുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോള്‍ ആരോ പറഞ്ഞത് കേട്ടതാണ് തിരുവനന്തപുരത്തെ ആസ്ഥാന സ്തുതിപാഠക സംഘത്തെയാണ് ചലച്ചിത്രങ്ങള്‍ തെരെഞ്ഞെടുക്കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയതെന്ന്. ഏതായാലും കേരളത്തിലെ ഒരു നേതാവ് ഉപയോഗിച്ച ശുംഭന്‍മാര്‍ എന്ന പദപ്രയോഗം ചിത്രങ്ങള്‍ തെരെഞ്ഞെടുത്തവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ യോജിക്കും
പിന്‍കുറിപ്പ്: ആര്‍ജ്ജവമില്ലാത്ത എഡിറ്റോറിയല്‍ ബോര്‍ഡാണെങ്കില്‍ ഇത് ചവറ്റുകൊട്ടയില്‍ തള്ളും എന്ന ബോധത്തോടെ തന്നെയാണ് എഴുതുന്നത്. എഡിറ്റോറിയല്‍ ബോര്‍ഡിന് സഹിഷ്ണുതയും നട്ടെല്ലുമുണ്ടോ എന്നറിയാമല്ലോ!
Competition section disappointed me.
Central Asian films and films of Herzog were the best in the Fest
Post a Comment