Pages

|1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
||Audience Side Support to IFFK ||

IFFK Competition

വിട...

തെറ്റിയോടിയ സെക്കണ്റ്റ്‌ സൂചി നിലച്ചു...


പട്ടടയില്‍ നിന്ന്‌ ജന്‍മദിനത്തിലേക്ക്‌
ഒരു ദിനത്തിണ്റ്റെ അകലം.. !!
എ. അയ്യപ്പന്‍- ജന്‍മദിനം- ഒക്ടോബര്‍ 27
ശാന്തികവാടത്തിലെ അഗ്നി വിഴുങ്ങിയത്‌ ഒക്ടോബര്‍ 26

ചലച്ചിത്രോത്സവത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന
കവി എ.അയ്യപ്പന്‌ ആദരാഞ്ജലികള്‍.. 
ചലച്ചിത്രപ്രേമികളോട്‌ സൊറ പറയാനും
ഓപ്പണ്‍ഫോറത്തില്‍ കൂക്കുവിളിക്കാനും
ഈ വര്‍ഷം മുതല്‍ അദ്ദേഹമില്ല..!!
 ----------------------------------------
ഞാന്‍ കാട്ടിലും കടലോരത്തുമിരുന്ന്‌ കവിതയെഴുതുന്നു.
സ്വന്തമായൊരു മുറിയില്ലാത്തവന്‍.

ഗധവും അഗാധവുമായ വഴികളിലൂടെ വന്ന്‌,
ഒറ്റയാനായി ഞാന്‍ നിലവിളിക്കുന്നു.

രുചിഭേദമനുസരിച്ച്‌ ഈ ചില്ലുപാത്രത്തില്‍ നിന്ന്
ഓരോ കവിളെടുക്കുക;
രക്തം, കണ്ണീര്‍, ദ്രവരൂപമായ അംളം.

ഈ കടലാസിണ്റ്റെ കവിതയില്ലാത്ത മാര്‍ജിനുകളില്‍,
നിങ്ങളുടെ പൂരണങ്ങള്‍ ഞാനാഗ്രഹിക്കുന്നു.

ദ്രാവിഡനായ ഞാന്‍ സമൂഹത്തിണ്റ്റെ,
വരാന്തയിലൂടെ ഒറ്റയ്ക്ക്‌ പോകുന്നു.
ചിലര്‍ കല്ലെറിയുകയും ചിലര്‍ പൂവെറിയുകയും ചെയ്യുന്നു.

ജീവപര്യന്തം ഞാന്‍ കവിതയുടെ
തടവില്‍ കഴിയാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ എണ്റ്റെ ആതിഥേയനും അറിവുമാകുന്നു.

 ഉപ്പില്‍ വിഷം ചേര്‍ക്കാത്തവനും
ഉണങ്ങാത്ത മുറിവിനു വീശിത്തന്നവനും നന്ദി.
                                                            
എ. അയ്യപ്പന്‍

1 comments:

ആദി കിരണ് ‍|| Adhi Kiran October 25, 2010 at 7:07 PM  

"അച്ഛാ എന്ന വിളിയോ
ഒരുമ്മയോ കിട്ടാതെ നിനക്ക്‌ പോകേണ്ടി വരും"

(അച്ഛാ എന്ന വിളിയോ ഉമ്മയോ കിട്ടാതെ കവി വിട വാങ്ങുന്നു..പ്രിയ കവിക്ക്‌ പ്രണാമം..)

Post a Comment

Pages

|1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |11 | 12 | 13 | 14 | 15 | 16 |17 | 18 | 19 | 20 | 21 | 22 |


  © Blogger template Brownium by Ourblogtemplates.com 2009

Back to TOP